കോട്ടയം: മഹാത്മാ അയ്യൻ‌കാളി ജന്മദിനം ആയിരം കേന്ദ്രങ്ങളിൽ ആഘോഷിക്കാൻ ചേരമ സാംബവ ഡെവലപ്മെന്റ് സൊസൈറ്റി തീരുമാനിച്ചു. 28-ന് വിവിധ കേന്ദ്രങ്ങളിൽ ആഘോഷം സംഘടിപ്പിക്കും. സി.എസ്.ഡി.എസ്. ജില്ലാ നേതൃസമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ കെ.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ പ്രവീൺ വി.ജെയിംസ് അധ്യക്ഷത വഹിച്ചു. സെപ്റ്റംബർ എട്ടിന് സി.എസ്.ഡി.എസ്. ജന്മദിന സമ്മേളനം തിരുനക്കര മൈതാനത്ത് നടക്കും. നവംബർ 23, 24, 25 തീയതികളിലാണ് സംസ്ഥാന കുടുംബസംഗമം.