ഈരാറ്റുപേട്ട: പൗരാവലിയുടെ നേതൃത്വത്തിൽ നടത്തിയ ദുരിതാശ്വാസ വിഭവസംഭരണകേന്ദ്രം പ്രവർത്തനം സമാപിച്ചു. 16 വാഹനങ്ങളിലായി ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും ഗൃഹോപകരണങ്ങളുമായി 40 ലക്ഷം രൂപയുടെ സാധനങ്ങളാണ് മലബാർ ജില്ലകളിലെയും കോട്ടയത്തെയും വിവിധക്യാമ്പുകളിൽ വിതരണം ചെയ്തത്. ഇതോടൊപ്പം രണ്ട് ബസുകളിലായി ക്ലീനിങ്‌, പ്ലംബിങ്, ഇലക്ട്രിക് ജോലിക്കാരും സംഘത്തോടൊപ്പമുണ്ട്. സമാപനദിനം കളക്ഷൻ സെന്ററിൽനിന്ന്‌ പോയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കളക്ടർ സുധീർ ബാബു നിർവഹിച്ചു. കെ.എ.മുഹമ്മദ് നദീർ മൗലവി, പി.ഇ.മുഹമ്മദ് സക്കീർ, കെ.ഇ.പരീത്, പി.എസ്.ഷഫീഖ്, ഹാഷിർ നദ്‌വി, അനസ് കണ്ടത്തിൽ, ടി.എം.റഷീദ തുടങ്ങിയവർ നേതൃത്വം നൽകി.