കോട്ടയം: മഴക്കെടുതിയുടെ ദുരിതത്തിന് അറുതിവന്നെങ്കിലും 5442 പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ. നിലവിൽ ചങ്ങനാശ്ശേരി, വൈക്കം താലൂക്കിലാണ് ഏറ്റവും കൂടുതൽ ആളുകൾ ക്യാമ്പിൽ കഴിയുന്നത്. ചങ്ങനാശ്ശേരിയിൽ 16 ക്യാമ്പുകളിൽ 2089 പേരും വൈക്കത്ത് 12 ക്യാമ്പുകളിലായി 2062 പേരും. കാഞ്ഞിരപ്പള്ളി താലൂക്കിൽ ക്യാമ്പ് തുറന്നെങ്കിലും ദിവസങ്ങൾക്ക് മുമ്പ് പിരിച്ചുവിട്ടിരുന്നു. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ കഴിയുന്നവരാണ് ഇപ്പോൾ ദുരിതാശ്വാസക്യാമ്പിലുള്ളത്.

താലൂക്ക് ക്യാമ്പുകൾ കുടുംബം ആളുകൾ

കോട്ടയം 16 386 1182

വൈക്കം 12 725 2062

ചങ്ങനാശ്ശേരി 16 599 2089

മീനച്ചിൽ 2 30 109

ആകെ 46 1740 5442