ഏറ്റുമാനൂർ: റോഡിന്റെ വശങ്ങളിടിയുന്നത് നാട്ടുകാരെയും വഴിയാത്രക്കാരെയും ഭീതിയിലാഴ്ത്തുന്നു. ഏറ്റുമാനൂർ നഗരസഭ വള്ളിക്കാട്-കടപ്പൂർ റോഡിൽ വെള്ളാരംപാറ ഭാഗത്താണ് യാത്ര ദുസ്സഹമായിരിക്കുന്നത്. സ്‌കൂൾ ബസുകളും ഭാരവണ്ടികളുമടക്കം നിരവധി വാഹനങ്ങൾ ഈ റോഡിലൂടെ നിത്യേന കടന്നുപോകുന്നുണ്ട്.

റോഡ് ഇടിയുന്നവശത്ത് പത്ത് അടിയോളം താഴ്ചയുണ്ട്. ഏറ്റുമാനൂർ കടപ്പൂർ, ഏറ്റുമാനൂർ- കുറവിലങ്ങാട് എന്നിവിടങ്ങളിലേക്കുള്ള ബസ് സർവീസും അപകടവസ്ഥയിലായ ഈ റോഡിലൂടെയാണ് കടന്നുപോകുന്നുത്.

ആദ്യ മഴയ്ക്ക് തന്നെ റോഡിന്റെ കൽകെട്ട് ഇടിഞ്ഞ് അപകടാവസ്ഥയിലായതാണ്. റോഡ് അപകടാവസ്ഥയിലായതോടെ കാൽനടയാത്രികരുപോലും ഇപ്പോൾ ഭയപ്പാടോടെയാണ് ഇതുവഴി നടന്നുപോകുന്നത്. റോഡ് അരികുകൾ ബലപ്പെടുത്തണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.