കോട്ടയം: ഈശ്വരന്മാരുടെ പേരിലാണ് ലോകത്ത് ഏറ്റവും കൂടുതൽ സംഘർഷങ്ങളുണ്ടായിട്ടുള്ളതെന്ന്‌ സാഹിത്യകാരൻ മാടമ്പ് കുഞ്ഞുക്കുട്ടൻ പറഞ്ഞു. കോട്ടയം റബർബോർഡിൽ ഔദ്യോഗിക ഭാഷാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റബർ ബോർഡ് ചെയർമാൻ ഡോ. കെ.എൻ.രാഘവൻ അധ്യക്ഷത വഹിച്ചു. ഹിന്ദി ഉപന്യാസ മത്സരത്തിലെയും ഹിന്ദി വാരാഘോഷപരിപാടികളിലെയും വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. പബ്ളിക് റിലേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ എം.ജി.സതീശ് ചന്ദ്രൻ നായർ, ഒഫീഷ്യൽ ലാംഗ്വേജ് അസിസ്റ്റന്റ് ഡയറക്ടർ ജി.സുനിൽ കുമാർ, റബ്ബർ ബോർഡ് അംഗം പി.കെ.രാമചന്ദ്രൻ, സെക്രട്ടറി-ഇൻ ചാർജ് പി.സുധ, ജോയിന്റ് റബ്ബർ പ്രൊഡക്ഷൻ കമ്മീഷണർ സി.സാബു, ഫൈനാൻസ് ഡയറക്ടർ-ഇൻ ചാർജ് കെ.സി.സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.