കോട്ടയം: കാലാവസ്ഥയിലെ വ്യതിയാനം ജില്ലയിലെ മത്സ്യത്തൊഴിലാളികൾക്ക് തത്സമയം മൊബൈൽ ഫോണിൽ അറിയാം. ഫിഷറീസ് വകുപ്പ് തുടക്കംകുറിച്ച ഫിഷറീസ് വെതർ വാണിങ് വാട്സാപ്പ് കൂട്ടായ്മയാണ് പുതിയ പരീക്ഷണത്തിന് പിന്നിൽ.

ദുരന്തനിവാരണ അതോറിറ്റിയും ഫിഷറീസ് ഡയറക്ടറേറ്റും നൽകുന്ന അറിയിപ്പുകളാണ് ഗ്രൂപ്പുവഴി തൊഴിലാളികൾക്ക് കൈമാറുന്നത്. ഇരുന്നൂറോളം മത്സ്യത്തൊഴിലാളികളും ഫിഷറീസ് വകുപ്പ്, മത്സ്യഫെഡ് ഉദ്യോഗസ്ഥരും മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളും കൂട്ടായ്മയിലുണ്ട്. ഇതിൽ ഇല്ലാത്തവർക്കും ഇവർ മുഖേന വിവരങ്ങൾ കൈമാറുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. ജയശ്രീ പറഞ്ഞു.