കൂരാലി: പാലാ-പൊൻകുന്നം റോഡിൽ ഇളങ്ങുളത്തിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം ഒടിഞ്ഞുവീണു. യാത്രക്കാരായ കൂരാലി മണിമലയിൽ സഞ്ജു (18), അനുജൻ സൂര്യ (14) എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാറിന് കേടുപാടുകളുണ്ടായി. ചൊവ്വാഴ്ച വൈകുന്നേരം 4.45-നായിരുന്നു അപകടം. ആനക്കല്ലിൽനിന്ന് കൂരാലിയിലേക്ക് വരുന്ന വഴിയാണ് അപകടം. അപകടത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. കാഞ്ഞിരപ്പള്ളിയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി റോഡിൽ കിടന്ന മരച്ചില്ലകൾ മുറിച്ചുമാറ്റി.