കങ്ങഴ: പത്തനാട് ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം 18-ന് കലശത്തോടുകൂടി സമാപിക്കും. ചടങ്ങുകൾക്ക് തന്ത്രി താഴമൺ മഠം കണ്ഠര് രാജീവര്, മേൽശാന്തി എം.എസ്.സുബ്രഹ്മണ്യൻപോറ്റി എന്നിവർ മുഖ്യകാർമികത്വം വഹിക്കും. 17 വരെ പുലർച്ചെമുതൽ വിശേഷാൽ പൂജകൾ, 7.30-ന് പുരാണ പാരായണം, പറവഴിപാട്, വൈകീട്ട് നാലിന് നാരായണീയ പാരായണം, 5.30-ന് ഭഗവദ്‌ഗീതാ പാരായണം. 18-ന് ആറിന് മഹാഗണപതിഹോമം, എട്ടിന് കലശം, വൈകീട്ട് നാരായണീയ പാരായണം. ഏഴിന് സേവ, അൻപൊലി, പറവഴിപാട്.