കല്ലറ : കേരള എക്‌സ് സർവീസ് മെൻ ലീഗ്‌ കല്ലറ ഗവ. ഹരിജൻ വെൽഫെയർ എൽ.പി.സ്കൂളിലെ കുട്ടിക്ക് ഓൺലൈൻ പഠനസഹായ ഉപകരണമായി ടെലിവിഷൻ സമ്മാനിച്ചു. ലീഗ് പ്രസിഡന്റ് കെ.ജി.വിജയൻ നായർ, പ്രഥമാധ്യാപിക ശകുന്തള, ചന്ദ്രബാബു, മോഹൻ, ബാലകൃഷ്ണൻ, പഞ്ചായത്തംഗം തോമസ് തുടങ്ങിയവരും പങ്കെടുത്തു.