കല്ലറ : സംസ്ഥാന സർക്കാരിന്റെ കാർഷിക തൊഴിൽദാന പദ്ധതിപ്രകാരം 1995-ൽ അംഗങ്ങളായി ചേർന്നവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ, പെൻഷൻ എന്നിവ ലഭിക്കാത്തതിൽ യുവകർഷക സമിതി പ്രതിഷേധിച്ചു.

ഒ.വൈ.കെ.എസ്. സംസ്ഥാന പ്രസിഡന്റ് കെ.പി.ബൈജു യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.പി.പ്രണീത് കല്ലറ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സജീവ് വാസുദേവൻ, കുട്ടപ്പൻ മുണ്ടാർ, കെ.പി.ചെല്ലപ്പൻ, കെ.പി.രാജു, സുഷമ മോഹൻ, ആൻസി കുര്യൻ, സിനി തോമസ് എന്നിവർ പ്രസംഗിച്ചു.