കല്ലറ : യുവമോർച്ച കല്ലറ പഞ്ചായത്ത് കമ്മിറ്റി ഡോക്ടേർസ് ദിനാചരണം നടത്തി. 40 വർഷമായി ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന ഒരു നാടിന്റെ മുഴുവൻ അമ്മയായി മാറിയ ഡോക്ടർ വി.കെ.രാധാമണിയെയും പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോ. ഷമീറിനെയും, ആയുർവേദ ഡോക്‌ടർ ശ്രീദേവിയെയും പൊന്നാട അണിയിച്ചു ആദരിച്ചു.

ഒ.ബി.സി. മോർച്ച മുൻ ജില്ലാ പ്രസിഡന്റ് കെ.കെ.മണിലാൽ, ബി.ജെ.പി. കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ചന്ദ്രശേഖരൻ നായർ, ബാലകൃഷ്ണൻ നായർ, അരവിന്ദ് ശങ്കർ, അനുജിത് ഷാജഹാൻ, ആരോമൽ മോഹൻ, അഖിൽ, ജി.രതീഷ് തുടങ്ങിയവർ പങ്കെടുത്തു.