കല്ലറ : ഞാറ്റുവേലച്ചന്തയുടെയും കർഷക സഭകളുടെയും ജില്ലാതല ഉദ്ഘാടനം കല്ലറയിൽ തോമസ് ചാഴികാടൻ എം.പി. നിർവഹിച്ചു. സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ഞാറ്റുവേല തൈ വിതരണം നിർവഹിച്ചു. മോൻസ് ജോസഫ് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. ആത്മ പ്രോജക്ട് ഡയറക്ടർ ജയമണി പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം മേരി സെബാസ്റ്റ്യൻ, പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനൂപ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ സലോമി തോമസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഗീതാ വർഗീസ്, അസിസ്റ്റന്റ് ഡയറക്ടർ ബാബുരാജ്, പി.കെ. ഉത്തമൻ, ജോണി തോട്ടുങ്കൽ, ജമീലാ പ്രദീപ്, വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.