കല്ലറ : പിണറായി സർക്കാറിന്റെ നാലാംവാർഷികം വഞ്ചനാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി യുവമോർച്ചയുടെ നേതൃത്വത്തിൽ കല്ലറ പഞ്ചായത്ത് ഓഫീസിനുമുന്നിൽ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു. ന്യൂനപക്ഷ മോർച്ച വൈക്കം നിയോജകമണ്ഡലം പ്രസിഡന്റ് ജോയ് കല്പകശ്ശേരിയിൽ ഉദ്ഘാടനം ചെയ്തു. യുവമോർച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എസ്.അനുജിത് അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി കെ.ജി.നിജിൽ, വൈസ് പ്രസിഡന്റ് വിനീഷ് വിജയൻ, കെ.സി.സനീഷ്, അരുൺ എന്നിവർ നേതൃത്വം നൽകി.