കല്ലറ : കുറുപ്പന്തറ ജെ.സി.ഐ.യുടെ നേതൃത്വത്തിൽ കല്ലറ എസ്.എം.വി. എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും മുഖാവരണങ്ങൾ നൽകി.

സ്കൂളിലെ നാഷണൽ സർവീസ് സ്കീമുമായി ചേർന്നായിരുന്നു പരിപാടി. സ്കൂളിൽനടന്ന ചടങ്ങിൽ കുറുപ്പന്തറ ജെ.സി.ഐ. പ്രസിഡന്റ് ഡോ. ഫെലിക്സ് ജെയിംസ് പ്രിൻസിപ്പൽ എൻ.ബിന്ദുവിന് മുഖാവരണങ്ങൾ കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു. ജെ.സി.ഐ. സോൺ ഭാരവാഹികളായ ജെയിംസ് കെ.ജെയിംസ്, ശോഭാ ജെയിംസ്, പി.ടി.എ. പ്രസിഡന്റ് വേണുപോൽ, എം.പി.ടി.എ. പ്രസിഡന്റ് രമാ പ്രസന്നൻ, ദിലീപ് കുമാർ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എസ്.സുനിത എന്നിവർ പങ്കെടുത്തു.