കല്ലറ: എൽ.ഡി.എഫ്. സർക്കാരിന്റെ നികുതി ഭീകരതയ്ക്കും ജനവിരുദ്ധനയങ്ങൾക്കും എതിരേ കോൺഗ്രസ് നേതൃത്വത്തിൽ കല്ലറ വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ മാർച്ചും ധർണയും ഡി.സി.സി. ജനറൽ സെക്രട്ടറി പി.എൻ.ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.കെ.ഗോപിനാഥ് ചിങ്ങനാപുരം അധ്യക്ഷത വഹിച്ചു.

നേതാക്കളായ കെ.എൻ.വേണുഗോപാൽ, പി.കെ.ഉത്തമൻ, ജോണി തോട്ടുങ്കൽ, എൻ.ഐ.സൈമൺ, ജമീലാ പ്രദീപ്, രമാ പ്രസന്നൻ, പി.ഡി.രേണുകൻ, വി.ജി.ജനാർദനൻ, ടി.ഐ.ദാമോദരൻ തുടങ്ങിയവർ പ്രസംഗിച്ചു. വില്ലേജ് ഓഫീസ് ധർണ നടത്തി

കുറവിലങ്ങാട്: കോൺഗ്രസ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി. അംഗം ടി.ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പ്രസിഡന്റ് ബേബി തൊണ്ടാംകുഴി, ടി.കെ.കരുണാകരൻ, എമ്മാനുവൽ നിധീരി, അനിൽകുമാർ കാരയ്ക്കൽ, ജോയി വെളിയത്ത്, വി.യു.ചെറിയാൻ, ആന്റണി മുണ്ടക്കൻ, പി.എൻ.മോഹനൻ, ബൈജു ജോസഫ് എന്നിവർ പ്രസംഗിച്ചു.

കാണക്കാരി: കാണക്കാരി കോൺഗ്രസ് മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ പഞ്ചായത്ത് പ്രസിഡന്റ് ബിനോയി പി.ചെറിയാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.യു.മാത്യു അധ്യക്ഷത വഹിച്ചു. മനോജ് ഇടപ്പാട്ടിൽ, പി.മോൻസി, ജെസി മാത്യു, ജോമോൾ സാബു, അരവിന്ദാക്ഷൻ നായർ, വിജയചന്ദ്രകൈമൾ, സൈജു കല്ലളയിൽ എന്നിവർ പ്രസംഗിച്ചു.