കല്ലറ: എൽ.ഡി.എഫ്. സർക്കാരിന്റെ നികുതി ഭീകരതയ്ക്കും ജനവിരുദ്ധ നയങ്ങൾക്കും എതിരേ കോൺഗ്രസ് നേതൃത്വത്തിൽ കല്ലറ വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ മാർച്ചും ധർണയും ഡി.സി.സി. ജനറൽ സെക്രട്ടറി പി.എൻ.ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.കെ.ഗോപിനാഥ് ചിങ്ങനാപുരം അധ്യക്ഷതവഹിച്ചു. നേതാക്കളായ കെ.എൻ.വേണുഗോപാൽ, പി.കെ.ഉത്തമൻ, ജോണി തോട്ടുങ്കൽ, എൻ.ഐ.സൈമൺ, ജമീലാ പ്രദീപ്, രമാ പ്രസന്നൻ, പി.ഡി.രേണുകൻ, വി.ജി.ജനാർദനൻ, ടി.ഐ.ദാമോദരൻ തുടങ്ങിയവർ പ്രസംഗിച്ചു.