കടുത്തുരുത്തി : സ്റ്റീൽ പൈപ്പുമായി വന്ന പിക്കപ്പ് വാനിന്റെ കയർ പൊട്ടി പൈപ്പുകൾ റോഡിൽ വീണു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ അലരി ജങ്‌ഷനിലെ വളവിലാണ് അപകടം. ഇറക്കമിറങ്ങിവന്ന പിക്കപ്പ് വാൻ എതിർദിശയിൽനിന്നെത്തിയ കെ.എസ്.ആർ.ടി.സി. ബസിന് സൈഡ് കൊടുക്കാൻ നിർത്തിയപ്പോഴാണ് പൈപ്പിന്റെ കെട്ട് പൊട്ടി പൈപ്പുകൾ വീണത്.