കാഞ്ഞിരപ്പള്ളി : ശബരിമല വിമാനത്താവളത്തിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് മുമ്പ് വിദേശകമ്പനിക്ക് പദ്ധതിക്കുള്ള കരാർ നൽകിയതിൽ ദുരൂഹതയുണ്ടെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി റോണി കെ.ബേബി ആരോപിച്ചു. വിമാനത്താവളത്തിന്റെ കൺസൾട്ടന്റായ ലൂയി ബ്ഗറിനെക്കുറിച്ചും ഭൂമി ഏറ്റെടുക്കലിനെക്കുറിച്ചുമുള്ള ആരോപണങ്ങൾക്ക് വ്യക്തതവരുത്താൻ സർക്കാർ തയ്യാറാകണം.