കാഞ്ഞിരപ്പള്ളി : ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിൽ സുഭിഷ കേരള പദ്ധതിയുടെ ഭാഗമായി ക്ഷീര കൃഷി മേഖലയിൽ 1.50 കോടി രൂപയുടെ പദ്ധതി. ഭക്ഷ്യസുരക്ഷയും, പാൽ ഉത്പാദന വളർച്ചയുമാണ് പദ്ധതിയുടെ ലക്ഷ്യം.
തിരഞ്ഞെടുക്കുന്ന കർഷകർക്ക് രണ്ട് പശുക്കളെയും കാലിത്തൊഴുത്തും ലഭ്യമാക്കും. മുണ്ടക്കയം, പാറത്തോട്, കൂട്ടിക്കൽ, കോരുത്തോട്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി ഗ്രാമപ്പഞ്ചായത്തുകളിലെ 64 വാർഡുകളിലായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്ത് തലത്തിൽ വിവിധ വാർഡകളിൽ നിന്നായി 70 കർഷകരെ പദ്ധതിയുടെ ഭാഗമാക്കും. താത്പര്യമുള്ള കർഷകർ പഞ്ചായത്തുകളുമായി ബന്ധപ്പെടണമെന്ന് കെ. രാജേഷ് അറിയിച്ചു.