കാഞ്ഞിരപ്പള്ളി: ദേശീയ പൗരത്വനിയമ ഭേദഗതി ബില്ലിനെ അനുകൂലിച്ചതിന്റെ പേരിൽ യുവാവിനെയും കുടുംബത്തെയും വീടുകയറി അക്രമിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാകുന്നില്ലെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരി പറഞ്ഞു.ദേശീയതയോടൊപ്പം നിൽക്കുന്നവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത് അനുവദിക്കില്ല .
ഇടക്കുന്നം മുക്കാലി ലക്ഷംവീട് കോളനിയിൽ പാതിതളർന്ന ശരീരവുമായി കഴിയുന്ന മുക്കാലി പുളിമാക്കൽ പറമ്പിൽ സന്തോഷ് രവീന്ദ്രൻ എന്ന യുവാവിനേയും വീട്ടുകാരേയും ജിഹാദി-ഡി.വൈ. എഫ്.ഐ. സംഘം കഴിഞ്ഞ ദിവസം വീടുകയറി അക്രമിക്കുകയായിരുന്നുവെന്ന് ഹരി പറഞ്ഞു . ഈരാറ്റുപേട്ടയുൾപ്പെടുന്ന ചില സ്ഥലങ്ങളിലും പൗരത്വബില്ലിനെ അനുകൂലിക്കുന്നവരെ ആക്രമിക്കാനും ഒറ്റപ്പെടുത്താനും ഇവർ ശ്രമിക്കുന്നു. ജിഹാദി തീവ്രവാദ സംഘടനകൾക്ക് എല്ലാവിധ പിന്തുണയും നല്കാൻ ഭരണം മറയാക്കി സി.പി.എമ്മും ശ്രമിക്കുന്നു.
അഴിഞ്ഞാട്ടക്കാരേയും അക്രമികളേയും നിലയ്ക്ക് നിർത്താൻ പോലീസും ഭരണാധികാരികളും തയ്യാറായില്ലെങ്കിൽ ആ പണി ജനങ്ങൾ ഏറ്റെടുക്കും.വീടുകയറി അക്രമം നടത്തിയാൽ ജാമ്യമില്ലാതെ അറസ്റ്റ് ചെയ്യാൻ നിയമമുണ്ടായിട്ടും പോലീസ് തയ്യാറാകുന്നില്ല. അക്രമത്തിനിരയായ പുളിമാക്കൽ പറമ്പിൽ രവീന്ദ്രന്റെ വീട് സന്ദർശിച്ചു. ഹരിയോടൊപ്പം പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് മധു കെ.ബി, നേതാക്കളായ സജീവ് പാറത്തോട്, അഭിലാഷ് കെ.വി, ആർ.എസ്.എസ്. താലൂക്ക് കാര്യവാഹ് അനീഷ് എന്നിവരും ഉണ്ടായിരുന്നു.