കടുത്തുരുത്തി : ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് ചക്ക വീഴുന്ന ശബ്ദം കേട്ട് ഡ്രൈവർ ബോധരഹിതനായി വീണു.

കപികാട് ചെള്ളൂകുന്നത്ത് സുദർശനനാണ്‌(55) ഇങ്ങനെ ഒരു അപകടം നേരിട്ടത്‌. മധുരവേലി-കുറുപ്പന്തറ റോഡിൽ പ്ലാമൂട് ജങ്‌ഷനു സമീപം ഞായറാഴ്ച ഉച്ചയ്ക്ക് 1.15-നാണ് അപകടമുണ്ടായത്.

കുറുപ്പന്തറയിൽ ഓട്ടം പോയി തിരിച്ച് മധുരവേലി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവർ സീറ്റിന് മുകളിലേക്കാണ് സമീപസ്ഥലത്തെ പ്ലാവിൽ നിന്ന്‌ ചക്ക തെറിച്ചുവീണത്.

മുന്നോട്ട് നീങ്ങിയ ഓട്ടോറിക്ഷയിൽ നിന്ന്‌ ബോധരഹിതനായി റോഡിലേക്ക് വീണ സുദർശനനെ ഓടിയെത്തിയ നാട്ടുകാർ കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിലെത്തിച്ചു. പരിശോധനയ്ക്കുശേഷം വീട്ടിലെത്തിച്ചു.

content highlights: jackfruit fell over autorickshaw