ഏറ്റുമാനൂര്‍: നടപ്പാതയിലൂടെ പോയ യുവാവിന് പിറന്നാള്‍ ദിനത്തില്‍ മൂടിയില്ലാത്ത ഓടയില്‍വീണ് പരിക്ക്. പുതുപ്പള്ളി ഇരവിനല്ലൂര്‍ കൊച്ചുപാറേട്ട് നിര്‍മലിനാണ് (23) പരിക്കേറ്റത്. 

ഏറ്റുമാനൂര്‍ പാറോലിക്കല്‍ കവലയില്‍ വ്യാഴാഴ്ച വൈകീട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. സംഭവം കണ്ട നാട്ടുകാരാണ് യുവാവിനെ ഓടിയില്‍നിന്ന് കരയ്‌ക്കെടുത്തത്. കാലിന് രണ്ടിടത്ത് പൊട്ടലുണ്ട്. 

നിര്‍മലിനെ പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടതുകാലിന് വെള്ളിയാഴ്ച ശസ്ത്രക്രിയ നടത്തുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഏറ്റുമാനൂര്‍ നഗരസഭയുടെ അനാസ്ഥയ്‌ക്കെതിരേ മുഖ്യമന്ത്രിക്കും പോലീസിനും പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.