ഈരാറ്റുപേട്ട : നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന നിർധന കുടുംബങ്ങൾക്ക് ക്രസന്റ് റിലീഫ് വിങ്ങ് വകയായി ബലി പെരുന്നാൾ റിലീഫ് കിറ്റ് വിതരണം ചെയ്തു. കിറ്റിന്റെ വിതരണോദ്ഘാടനം ക്രസന്റ് അക്കാദമി ചെയർമാൻ കെ.എ.മുഹമ്മദ് നദീർ മൗലവി നിർവഹിച്ചു. റിലീഫ് വിങ്ങ് പ്രസിഡന്റ് റയിസ് പടിപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ഈരാറ്റുപേട്ട മേഖലാ പ്രസിഡന്റ് അമീൻ മൗലവി, സെക്രട്ടറി റംഷീദ് മൗലവി, കെ.എം.ജാഫർ, സബീർ വെള്ളൂപ്പറമ്പിൽ, എൻ.എം.നിയാസ് എന്നിവർ പ്രസംഗിച്ചു.