ഈരാറ്റുപേട്ട : കോവിഡ് കാലത്ത് ജനങ്ങൾക്ക് യാത്രാസൗകര്യം ഒരുക്കുന്ന ജില്ലയിലെ മുഴുവൻ കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കും ആവശ്യമായ മുഖാവരണങ്ങൾ ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്‌കീം വിതരണം ചെയ്തു. ഏഴ് ഡിപ്പോകളിലായി 2217 ജീവനക്കാർക്കായുള്ള 5000 മുഖാവരണങ്ങൾ ഡി.ടി.ഒ. അബ്ദുൾ നാസറിന് എൻ.എസ്.എസ്. ജില്ലാ പ്രോഗ്രാം കൺവീനർ പി.എസ്.ഷിന്റോമോൻ കൈമാറി. ഇതിന് മുന്നോടിയായി ജില്ലയിൽ പൊതു പരീക്ഷയെഴുതിയ 66,000 വിദ്യാർഥികൾക്ക് മുഖാവരണം നിർമിച്ച് നൽകിയതും ജില്ലയിലെ ഹയർ സെക്കൻഡറി എൻ.എസ്.എസ്. വൊളന്റിയർമാരായിരുന്നു. 90 എൻ.എസ്.എസ്. യൂണിറ്റുകളിലുള്ള 8950 വൊളന്റിയർമാരും 90 പ്രോഗ്രാം ഓഫീസർമാരുമാണ് മുഖാവരണ നിർമാണത്തിന് പിന്നിൽ പ്രവർത്തിച്ചത്. വിതരണത്തിന് എൻ.എസ്.എസ്. ക്ലസ്റ്റർ കൺവീനർമാരായ ആർ.രാഹുൽ, ബിജി ആൻ കുര്യൻ, ബിനോ കെ.തോമസ്, കെ.സി.ചെറിയാൻ, സിന്ധു ജി.നായർ, എന്നിവർ നേതൃത്വം നൽകി.