ഈരാറ്റുപേട്ട : ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി മേലുകാവ് ഗ്രാമപ്പഞ്ചായത്തിൽ 31 ലക്ഷം രൂപ അനുവദിച്ചതായി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മറിയാമ്മ ഫെർണാണ്ടസ് അറിയിച്ചു. കുളത്തിക്കണ്ടം വനിതാ ഉത്‌പന്ന വിപണന കേന്ദ്രം നിർമാണത്തിന് പത്ത് ലക്ഷം, മേലുകാവുമറ്റം കളപ്പുരപ്പാറ റോഡ് കോൺക്രീറ്റിങ്ങിന് പത്ത് ലക്ഷം, കുളത്തിക്കണ്ടം അച്ചൻകോളനി ഭാഗത്ത് കുടിവെള്ള പദ്ധതിക്ക് അഞ്ച് ലക്ഷം, പെരിങ്ങാലി-ഇഞ്ചിമാക്കൽ ചപ്പാത്ത് റോഡ് കോൺക്രീറ്റിങ്ങിന് മൂന്ന് ലക്ഷം, പെരിങ്ങാലി കള്ളിക്കൽമേട് റോഡ് കോൺക്രീറ്റിങ്ങിന് മൂന്ന് ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ളത്.