തൃക്കൊടിത്താനം : വീട്ടിലെ ആവശ്യത്തിനായി വാങ്ങിയ ശർക്കര, പാനി ഉണ്ടാക്കി അരിച്ചെടുത്തപ്പോഴാണ് അതിൽ രണ്ടു ചത്ത പാമ്പിൻകുഞ്ഞുങ്ങളെ കണ്ടത്. തൃക്കൊടിത്താനം ഗ്രാമപ്പഞ്ചായത്തിലെ ആറാം വാർഡിൽ പോളചിറ ചെല്ലമ്മയുടെ വീട്ടിലാണ് സംഭവം. വെള്ളിയാഴ്‌ച വൈകുന്നേരം ആണ് ശർക്കരപാനി ഉണ്ടാക്കിയത്. വീടിന് സമീപമുള്ള കടയിൽനിന്നാണ് ശർക്കര വാങ്ങിയതെന്ന് പറയുന്നു. ഇതു സംബന്ധിച്ച് പരാതിക്കൊരുങ്ങുകയാണ് വീട്ടുകാരും സമീപവാസികളും.

Content Highlight; Dead Baby Snake found jaggery