ചിറക്കടവ്: പൊൻകുന്നം-എരുമേലി റോഡിൽ മണ്ണംപ്ലാവിന് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ കൈയ്യാലയിടിച്ച് കാറിന്റെ മുൻഭാഗം തകർന്നു. ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന എറണാകുളം സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്. രണ്ടുപേർക്ക് നിസ്സാര പരിക്കുണ്ട്. ഇവർ കോട്ടയത്ത് സ്വകാര്യാശുപത്രിയിൽ ചികിത്സതേടി.