ചിറക്കടവ്: പൊൻകുന്നം-മണിമല റോഡിൽ വ്യായാമ നടപ്പിനിറങ്ങിയ വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമം. തിങ്കളാഴ്ച പുലർച്ചെ ചിറക്കടവ് ഷാപ്പുപടിക്കുസമീപമാണ് ബൈക്കിലെത്തിയ ആൾ മാലപൊട്ടിക്കാൻ ശ്രമിച്ചത്. ഇതിനിടെ വീട്ടമ്മ റോഡിൽ വീണു. ബഹളംവെച്ചതോടെ ഇയാൾ രക്ഷപ്പെട്ടു.
അഭിമുഖം
പാലാ: ഗവ. പോളിടെക്നിക് കോളേജിൽ കംപ്യൂട്ടർ വിഭാഗം ഡെമോൺസ്ട്രേറ്റർ, കംപ്യൂട്ടർ എൻജിനീയറിങ് വിഭാഗം അധ്യാപകർ എന്നീ തസ്തികകളിലുള്ള താത്കാലിക ഒഴിവിലേക്ക് വെള്ളിയാഴ്ച 10-ന് ഓഫീസിൽ അഭിമുഖം നടത്തും.