ചിറക്കടവ്: കളമ്പുകാട്ടുകവലയിൽ കോൺഗ്രസ് സ്ഥാപിച്ച കൊടിമരം നശിപ്പിച്ചതിൽ ചിറക്കടവ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് ജയകുമാർ കുറിഞ്ഞിയുടെ അധ്യക്ഷതയിൽ പി.എൻ.ദാമോദരൻപിള്ള, സി.ജി.രാജൻ, പി.എം.മാത്യു പുന്നത്താനം, ടി.കെ.ബാബുരാജ്, സനോജ് പനയ്ക്കൽ, ഷിജോ കൊട്ടാരം, സേവ്യർ മൂലകുന്ന്, അഭിലാഷ് ചന്ദ്രൻ, സുരേഷ് ടി.നായർ തുടങ്ങിയവർ പ്രസംഗിച്ചു.
രാമായണോത്സവം
ചിറക്കടവ്: മണക്കാട്ട് ഭദ്രാക്ഷേത്രത്തിലെ രാമായണോത്സവം 17-ന് തുടങ്ങും. നവമാധ്യമ കൂട്ടായ്മയും കൊല്ലമല കുടുംബവും നേതൃത്വം നൽകും. രാവിലെ അഞ്ചിന് സമ്പൂർണ രാമയണപാരായണ യജ്ഞം തുടങ്ങും. രണ്ടിന് എൽ.പി., യു.പി., ഹൈസ്കൂൾ, പൊതുവിഭാഗം എന്നീ വിഭാഗങ്ങളിൽ രാമായണ പ്രശ്നോത്തരി മത്സരം നടത്തും. വൈകീട്ട് ആധുനിക കാലഘട്ടത്തിൽ രാമായണത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ കണ്ണൂർ എം.ജി.വിനോദ് പ്രഭാഷണം നടത്തും.
കലാസാഹിത്യവേദി
ചിറക്കടവ്: ചിറക്കടവ് യു.പി.സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം കവി പി.മധു നിർവഹിച്ചു. പി.ടി.എ.പ്രസിഡന്റ് ജയദേവൻ അധ്യക്ഷത വഹിച്ചു. വണ്ടങ്കൽ കേശവൻ നായർ സ്മാരക എൻഡോവ്മെന്റ് വിതരണം പഞ്ചായത്തംഗം ബി.രവീന്ദ്രൻ നായരും ക്ലബ്ബുകളുടെ ഉദ്ഘാടനം പഞ്ചായത്തംഗം കെ.ജി.കണ്ണനും നിർവഹിച്ചു. എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയത്തിനും എപ്ലസ് നേടിയ സ്കൂളിലെ പൂർവവിദ്യാർഥി താഹിറ ഷാജഹാന് ഉപഹാരം നൽകി.
നേത്രപരിശോധന
ചിറക്കടവ് വെസ്റ്റ്: പബ്ലിക് ലൈബ്രറിയിൽ ഞായറാഴ്ച 9.30 മുതൽ ഒന്നുവരെ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തും. തിരുവല്ല ഐ മൈക്രോ സർജറി കണ്ണാശുപത്രി, ദൃഷ്ടി ചാരിറ്റബിൾ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ്. പഞ്ചായത്ത് പ്രസിഡന്റ് ജയാ ശ്രീധർ ഉദ്ഘാടനം നടത്തും.