ചിങ്ങവനം: പാക്കിൽ സെന്റ് തോമസ് സുറിയാനി യാക്കോബായ പള്ളിയിൽ വിശ്വാസികൾ സത്യവിശ്വാസ സംരക്ഷണ പ്രാർത്ഥനായജ്ഞം നടത്തി. ശനിയാഴ്ച രാവിലെ ഒൻപത് മുതൽ പള്ളിയിൽ അഖണ്ഡപ്രാർത്ഥനായജ്ഞം നടന്നു. ഫാ. ബിനോയ് കുന്നത്ത്, ഫാ. സജി നെടുമുറിയിൽ, ഫാ. കുര്യൻ മാത്യു വടക്കേപറമ്പിൽ, ഫാ. കുര്യൻ മാത്യു കോർ എപ്പിസ്കോപ്പ, ഫാ. കുര്യാക്കോസ് പ്ലാപ്പറമ്പിൽ, ട്രസ്റ്റി ജോയ് സഖറിയ, സെക്രട്ടറി പുന്നൂസ് സി.വർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രാർത്ഥനായജ്ഞം നടത്തിയത്. വൈകുന്നേരം ആറുമണിയോടെ സത്യവിശ്വാസ സംരക്ഷണപ്രാർത്ഥന ദീപം തെളിച്ചു. തുടർന്ന് സെമിത്തേരിയിൽ ധൂപപ്രാർത്ഥനയും നടത്തി. ശേഷം പാക്കിൽ പള്ളി ചുറ്റി പ്രാർത്ഥനയും നടന്നു.