കോട്ടയം: കോട്ടയത്തെ ചൈനീസ് ഫാക്ടറി ഉദ്ഘാടനത്തോട് അനുബന്ധിച്ച് 30 സൂപ്പര്‍ കാറുകള്‍ അണിനിരന്ന ഫണ്‍ഡ്രൈവ്. സൂപ്പര്‍ ഡ്രൈവ് 2020ല്‍ 80 ലക്ഷം മുതല്‍ അഞ്ച് കോടിവരെ വിലയുള്ള സൂപ്പര്‍ കാറുകളും സ്‌പോര്‍ട്‌സ് കാറുകളും പങ്കെടുത്തു. ലംബോര്‍ഗിനി ഹുറാകാന്‍, ഫെരാരി കാലിഫോര്‍ണിയ, പോര്‍ഷെ 911, പര്‍ഷെ കയ്മാന്‍, ഫോര്‍ഡ് മസ്താങ്, നിസാന്‍ ജിടിആര്‍, മെഴ്‌സിഡീസ് എഎംജി, ബിഎംഡബ്ല്യൂ എം5 തടങ്ങിയ കാറുകള്‍ പങ്കെടുത്തു.

1

കൊച്ചി ലേ മെറിഡിയനില്‍നിന്ന് തുടങ്ങിയ ഡ്രൈവ് കോട്ടയം ചൈനീസ് ഫാക്ടറിയിലാണ് അവസാനിച്ചത്. ഫെബ്രുവരി 2 ഞായറാഴ്ചയാണ് കോട്ടയത്തെ ചൈനീസ് ഫാക്ടറിയുടെ ഉദ്ഘാടനം നടന്നത്.

2

Content highlights: Chinese factory inaugration at kottayam on 2nd Feb 2020 by 30  super cars