ചങ്ങനാശ്ശേരി : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ചികിത്സാ സൗകര്യങ്ങളൊരുക്കുന്നതിനും സി.എഫ്. തോമസ് എം.എൽ.എ. ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ അനുവദിച്ചു.
ചങ്ങനാശ്ശേരി മേഖലയിലെ പായിപ്പാട്, തൃക്കൊടിത്താനം, മാടപ്പള്ളി, വാഴപ്പള്ളി, കുറിച്ചി എന്നീ പഞ്ചായത്തുകളിലും നഗരസഭ പ്രദേശത്തുമുള്ള ചികിത്സാ കേന്ദ്രങ്ങളിലേക്ക് സുരക്ഷാ ഉപകരണങ്ങൾ വാങ്ങുന്നതിനും ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ വെന്റിലേറ്റർ വാങ്ങുന്നതിനും എം.എൽ.എ.യുടെ ആസ്ഥി വികസനഫണ്ടിൽനിന്ന് 50 ലക്ഷം രൂപ അനുവദിച്ച് ജില്ലാ കളക്ടർക്ക് കത്ത് നൽകിയതായി സി.എഫ്.തോമസ് എം.എൽ.എ. അറിയിച്ചു.