ചങ്ങനാശ്ശേരി: ഭിന്നശേഷി നേരിടുന്ന കുട്ടികൾക്ക് മാസത്തിൽ 5000 രൂപ സ്കോളർഷിപ്പ് ഏർപ്പെടുത്തണമെന്നും എല്ലാ കുട്ടികൾക്കും ലാപ്ടോപ് നൽകണമെന്നും മദർ തെരേസാ ഫൗണ്ടേഷൻ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാരുടെ കുടുംബങ്ങളുടെ ഭവനനിർമാണത്തിനും, ടോയ്ലറ്റ്, വഴികൾ, വീട്ടിലേക്ക് കയറുവാൻ റാമ്പ് തുടങ്ങിയ സഹായങ്ങൾ നൽകാൻ ത്രിതല പഞ്ചായത്തുകൾ മുന്നിട്ടിറങ്ങണം. ഇവർക്ക് സർക്കാർ, അർദ്ധസർക്കാർ, ബാങ്കിങ് സേവനങ്ങൾ കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടു. മദർതെരേസാ ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ ലാലി ഇളപ്പുങ്കൽ അധ്യക്ഷത വഹിച്ചു. ക്നാനായ യാക്കോബായ സഭ കോർ എപ്പിസ്കോപ്പ ഫാ. എം.എ. കുര്യാക്കോസ് ചിറയിൽ ഉദ്ഘാടനം ചെയ്തു. ജിജി പേരകശ്ശേരി, ഔസേപ്പച്ചൻ ചെറുകാട്, സി.ടെസി കായിത്തറ, സിസ്റ്റർ ലിസ്യൂ കൊട്ടാരം, സിസ്റ്റർ ടെസ്സിന, സിസ്റ്റർ റ്റിറ്റി എന്നിവർ പ്രസംഗിച്ചു.