ചങ്ങനാശ്ശേരി: രാമനെ ചോദ്യംചെയ്യുന്ന സീതയെ കുമാരനാശാൻ അവതരിപ്പിച്ചതിന്റെ നൂറാം വർഷത്തിൽപോലും ഫാസിസത്തിനെതിരേ ചോദ്യങ്ങൾ ഉന്നയിക്കാൻ കഴിയാത്തതാണ് നമ്മുടെ പ്രശ്നമെന്ന് കരീപ്പുഴ ശ്രീകുമാർ പറഞ്ഞു. കേരള യുക്തിവാദിസംഘം കോട്ടയം ജില്ലാസമ്മേളന പൊതുയോഗം ചങ്ങനാശ്ശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് കെ.എൻ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാജഗോപാൽ വാകത്താനം, ജോസ് കണ്ടത്തിൽ, നടരാജൻ മലയിൽ, മാത്യു വി. ജോൺ എന്നിവർ സംസാരിച്ചു. രാവിലെ മുനിസിപ്പൽ മിനി ഓഡിറ്റോറിയത്തിൽ നടന്ന പ്രതിനിധി സമ്മേളനം ജോൺ പെരുവന്താനം ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികൾ- മാത്യു വി.ജോൺ (പ്രസി), പി.പി.പോൾ (സെക്രട്ടറി), വി.വി. രാജേഷ് (ട്രഷ).