കോട്ടയം: ‘സർ, തിങ്കളാഴ്ച ചന്ദ്രയാൻ വിേക്ഷപിക്കുന്ന ദിവസമാണ്. ക്ളാസുണ്ടെങ്കിൽ ഈ ചരിത്രനിമിഷം ടി.വി.യിൽ കാണാനുള്ള അവസരം ഞങ്ങൾക്ക് നഷ്ടപ്പെടും സർ. അതുകൊണ്ട് ജില്ല മുഴുവർ അവധി പ്രഖ്യാപിക്കൂ സാർ’-കോട്ടയം കളക്ടർ പി.കെ.സുധീർ ബാബു ഞായറാഴ്ച തന്റെ ഫെയ്സ്ബുക്ക് പേജിൽ ജില്ലയിൽ ചില സ്ഥലങ്ങളിൽമാത്രം അവധി പ്രഖ്യാപിച്ച സന്ദേശമിട്ടതിനു പിന്നാലെയാണ് ഇത്തരം രസകരമായ കമന്റുകൾ വന്നുതുടങ്ങിയത്.

െപ്രാഫഷണൽ കോളേജുകൾ ഒഴികെ അവധി പ്രഖ്യാപിച്ചതിലുമുണ്ട് പരാതി. ‘സാർ ഞങ്ങളും മനുഷ്യജീവികളാണ്. മറ്റുള്ള വിദ്യാർഥികളെ പോലെയുള്ളവർ. പിന്നെയെന്തിനാണ് ഈ വിധം വേർകൃത്യം കാണിക്കുന്നത്.’ മീനച്ചിൽ താലൂക്കിലും പെരുമഴയാണ് സാർ. ഇവിടെയും അവധി വേണം. പ്രത്യേകിച്ച് ഈരാറ്റുപേട്ടയിൽ...അവധി തന്നില്ലെങ്കിൽ പോകാൻ ഞങ്ങൾക്ക് ഒരുവഞ്ചി തരണമെന്നാണ് ഇനി ഒരു കൂട്ടരുടെ അപേക്ഷ. ‘സാറേ, സാർ നാളെ അവധി തന്നില്ലെങ്കിൽ ഏതൊരു ദിവസത്തെ പോലെയും നാളെ കടന്നുപോകും! എന്നാൽ, നാളെ ഒരു അവധി തന്നാൽ ഇമ്പോസിഷൻ, പ്രോജെക്ട്സ് എല്ലാം വെയ്ക്കാത്ത എന്നെപ്പോലത്തെ കുട്ടികൾക്ക് തോട്ടിൽ ചാടാൻ ഒരു അവസരം കിട്ടും, ചാടാത്ത പിള്ളേർക്ക് പ്രചോദനം ആകും, അത് നാളെയുടെ തലമുറയെ വാർത്തെടുക്കും, അതിലൂടെ ഇന്ത്യ മെച്ചപ്പെടും’ -കമന്റുകൾ ഇങ്ങനെ പോകുന്നു.

ഞായറാഴ്ച രാത്രി ഒൻപതര മണിക്കാണ് അറിയിപ്പ് ഫെയ്സ്ബുക്കിൽ വന്നത്. മൂന്ന് മണിക്കൂറിനുള്ളിൽ വന്നത് 2600 കമന്റുകളും അത്ര തന്നെ ലൈക്കുകളും. രാത്രി െെവകിയും കമന്റുകൾ വന്നു കൊണ്ടേയിരുന്നു. അതിൽ രസകരമായ അല്പം ഭീഷണിയും ഇല്ലാതില്ല.

‘സർ, ഇങ്ങനെ എല്ലാ പഞ്ചായത്തുകളുടെയും പേര് എഴുതി ക്ഷീണിക്കുന്നതിലും നല്ലത് കോട്ടയം ജില്ലയ്ക്ക് അവധി എന്നു പറയുന്നത് അല്ലായിരുന്നോ ..ഇനി ഇത് ആവർത്തിക്കരുത് ’’-അങ്ങനെ കമന്റുകൾ നീളുകയായി.‘‘കിഡ്നിയൊന്നും ചോദിച്ചില്ലല്ലോ അവധിയല്ലേ ചോദിച്ചുള്ളൂ. അതിങ്ങ് തന്നേക്ക്. ജീവിക്കാനുള്ള കൊതികൊണ്ടാ...’ കമന്റുകൾ ആയിരങ്ങൾ കടന്നപ്പോൾ മറ്റൊരാളുടെ രസികൻ കമന്റ് ‘ഒരു അവധി തന്നിരുന്നേൽ ഇത്രയും പഴി കേൾക്കണമായിരുന്നോ. പോയാൽ ഒരു അവധി. അത്രയല്ലേയള്ളൂ സാർ.’