പ്രതീകാത്മക ചിത്രം | ഫോട്ടോ:ജയേഷ് പി
ഇടക്കുന്നം: കാഞ്ഞിരപ്പള്ളിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടുപോത്തിനെ വനം വകുപ്പ് മയക്കു വെടി വെച്ച് വീഴ്ത്തി . പ്രതിഷേധം ശക്തമായതിനെ തുടർന്ന് രണ്ടാഴ്ചക്ക് ശേഷമാണ് നടപടി. ഫെബ്രുവരി 28 ന് എരുമേലി ഭാഗത്തു നിന്നു മെത്തിയ കാട്ടുപോത്ത് ജനവാസ കേന്ദ്രത്തിൽ ഭീതി പരത്തി നടക്കുകയായിരുന്നു. ഇടയ്ക്ക് കിണറ്റിൽ വീണ കാട്ടുപോത്തിനെ വനം വകുപ്പ് രക്ഷപെടുത്തി വീണ്ടും ജനവാസ കേന്ദ്രത്തിൽ വിട്ടു.
പോത്തിന്റെ ആക്രമണത്തില്‍ ഇടക്കുന്നം സ്വദേശി ചന്ദ്രവിലാസം മുരളീധന് പരിക്കേറ്റതോടെ മുസ്ലിം ലീഗ് പ്രവർത്തകർ ഇടക്കുന്നം വില്ലേജ് ഓഫിസ് ഉപരോധിച്ചിരുന്നു. പൂത്താർ എം.എൽ.എ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉൾപ്പെടെ ജനപ്രതിനിധികളും സ്ഥലത്തെത്തി. തുടർന്നാണ് നടപടി.
Content Highlights: wild bison, kottayam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..