ഭരണങ്ങാനം : ചൂണ്ടച്ചേരി സെന്റ് മേരീസ് ഹോസ്റ്റലിൽ ആംരഭിക്കുന്ന കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് പാലാ ലയൺസ് ക്ലബ്ബ് സ്പൈസ് വാലിയുടെ നേതൃത്വത്തിൽ ഓട്ടോമാറ്റിക് വാഷിങ് മെഷീനുകൾ വിതരണം ചെയ്തു.

ക്ലബ്ബ് പ്രസിഡന്റ് ടോമി പ്ലാത്തോട്ടം അധ്യക്ഷനായിരുന്നു. സെക്രട്ടറി അഡ്വ. രമണൻ നായർ, ബേബി ജോർജ്, സോജൻ തറപ്പേൽ, പഞ്ചായത്ത് പ്രസിഡന്റ് സാബു അവുസേപ്പുപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.