ഭരണങ്ങാനം : വാദ്യകലാകാരന്മാരുടെ കൂട്ടായ്മയായ ശ്രീകൃഷ്ണ വാദ്യകലാപീഠം കോവിഡ് സ്ക്വാഡ് രൂപവത്‌കരിച്ചു. വാദ്യകലാകാരന്മാരുടെ ഇടയിൽ കോവിഡ് ബാധിച്ചവർ, ക്വാറന്റീനിൽ കഴിയുന്നവർ എന്നിവർക്ക് ആവശ്യമായ ഭക്ഷണം, മരുന്നുകൾ എന്നിവ എത്തിക്കുന്നതോടൊപ്പം ചികിത്സ ഉറപ്പാക്കുകയും ചെയ്യാനാണ് ലക്ഷ്യമിടുന്നത്‌. ഫോൺ-9495334110.