ഭരണങ്ങാനം : ചിറ്റാനപ്പാറ ഓം റാം ലൈബ്രറി നാടൻ കാന്താരി വിത്തുകൾ സൗജന്യമായി വിതരണം ചെയ്യുന്നു. കൊറോണാക്കാലത്ത് ലൈബ്രറി അംഗങ്ങൾ ശേഖരിച്ച വിത്തുകളാണ് വിതരണം ചെയ്യുന്നത്. രാസവളമോ കീടനാശിനിയോ ഉപയോഗിക്കാത്തവയാണ്. വിതരണോദ്ഘാടനം മാണി സി. കാപ്പൻ എം.എൽ.എ. നിർവഹിച്ചു. സജീവ് എ.ഡി,.എബി ജെ.ജോസ്, റോയി ജേക്കബ്, അരവിന്ദ് റോയി എന്നിവർ പങ്കെടുത്തു.വിത്തുകൾ ലഭിക്കുന്നതിന് ഫോൺ-9447536240.