ഭരണങ്ങാനം : ഇടപ്പാടിമുതൽ ഭരണങ്ങാനംവരെ രണ്ടുകിലോമീറ്റർ ദൂരത്തിൽ സ്ഥിരമായി ഉണ്ടാകുന്ന റോഡ് അപകടങ്ങൾക്ക്‌ പരിഹാരമാകുന്നു.

ഇതിനായി റോഡ് സുരക്ഷാ അതോറിറ്റി 99 ലക്ഷം രൂപയ്ക്കുള്ള ഭരണാനുമതി നൽകിയതായി മാണി സി.കാപ്പൻ എം.എൽ.എ. അറിയിച്ചു

. റോഡിലെ വെള്ളക്കെട്ട് നീക്കുന്നതിന് മൂടിയോടുകൂടിയ ഓടകൾ, വീതി കുറഞ്ഞ ഭാഗത്ത് നടപ്പാതകൾ, ഭരണങ്ങാനം ടൗണിലും ഇടപ്പാടി ജങ്ഷനിലും കാത്തിരിപ്പ്‌കേന്ദ്രം തുടങ്ങിയവയാണ് നിർമിക്കുന്നത്. പഞ്ചായത്തംഗങ്ങളായ മാത്തുക്കുട്ടി മാത്യു, വിനോദ് ചെറിയാൻ എന്നിവർ മാണി സി.കാപ്പൻ എം.എൽ.എ. മുഖാന്തരം മന്ത്രി എ.കെ.ശശീന്ദ്രന്‌ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.