ഭരണങ്ങാനം : ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം ശനിയാഴ്ച തന്ത്രി ചേന്നാസ് വിഷ്ണുനമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.

രാവിലെ 10-ന് നവകംപൂജ, നവകാഭിഷേകം, 11-ന് ശ്രീബലി എഴുന്നള്ളത്ത്, 12.30-ന് ചതുർശതം, അഞ്ചിന് വിളക്കുമാടം എൻ.എസ്.എസ്. ശ്രീബാലഭദ്ര വനിതാസമാജം അവതരിപ്പിക്കുന്ന തിരുവാതിര, 7.15-ന് വിളക്കിനെഴുന്നള്ളത്ത്, ഒൻപതിന് ശ്രീഭദ്രകാളി ബാലെ.