ഭരണങ്ങാനം: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം ആറാട്ടോടെ സമാപിച്ചു. കലാമണ്ഡലം പ്രദീപും 40 കലാകാരൻമാരും പങ്കെടുത്ത നടപ്പുര പഞ്ചവാദ്യവും കേളത്ത് അരവിന്ദാക്ഷൻ മാരാരുടെ നേതൃത്വത്തിൽ നടന്ന ആറാട്ട് പുറപ്പാട് മേളവും പൂര സ്നേഹികൾക്ക് വിരുന്നായി. ആറാട്ടിനോടനുബന്ധിച്ച് നടന്ന കുടമാറ്റവും വർണാഭമായി.

മാഞ്ഞൂക്കുളം ക്ഷേത്രത്തിൽ പൊങ്കാല

മാഞ്ഞൂക്കുളം: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉപദേവാലയമായ ഭദ്രകാളിക്ഷേത്രത്തിൽ കലശവും പൊങ്കാലയും 26-ന് നടത്തും. തന്ത്രി കല്ലമ്പള്ളി ഇല്ലം ഈശ്വരൻ നമ്പൂതിരി കാർമികത്വം വഹിക്കും. രാവിലെ ഏഴിന് കലശപൂജ തുടങ്ങും. ഒൻപതിന് പൊങ്കാല, 11-ന് കുങ്കുമാഭിഷേകം, 12-ന് പ്രസാദമൂട്ട്. തഴവാ ശ്രീദർശൻസ്വാമി യജ്ഞാചാര്യനായ ഭാഗവത സപ്താഹയജ്ഞത്തിൽ വ്യാഴാഴ്ച രുക്മിണീസ്വയംവരം നടക്കും. ഒന്നിന് പ്രസാദമൂട്ടും അഞ്ചിന് സർവൈശ്വര്യപൂജയുമുണ്ട്. സപ്താഹം 25-ന് സമാപിക്കും.