ഭരണങ്ങാനം: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ആറാട്ട് ബുധനാഴ്ച നടക്കും. ചൊവ്വാഴ്ച രാവിലെ 8.30-ന് ഒഴിവ് ശ്രീബലി എഴുന്നള്ളത്ത്, 11.30-ന് ഉത്സവബലി, ഒന്നിന് ഉത്സവബലി ദർശനം, വൈകീട്ട് 5.30-ന് സോപാനസംഗീതം, രാത്രി ഒൻപതിന് വലിയ വിളക്ക്. ആറാട്ട് ദിനമായ ബുധനാഴ്ച 8.30-ന് നാമാഞ്ജലി, 8.30-ന് തിരുവാതിരകളി, 12-ന് ആറാട്ട് സദ്യ, വൈകീട്ട് നാലിന് കൊടിയിറക്കും ആറാട്ട് എഴുന്നള്ളിപ്പും, 4.30-ന് നടപ്പുരപഞ്ചവാദ്യം, 6.30-ന് ആറാട്ട് പുറപ്പാട് മേളം, രാത്രി 7.30-ന് കുടമാറ്റം, 8.30-ന് നൃത്തനിശ, രാത്രി 10-ന് പാരീസ് ലക്ഷ്മിയും കഥകളി നടൻ പള്ളിപ്പുറം സുനിൽ ചേർന്ന് അവതരിപ്പിക്കുന്ന നൃത്തസംഗമം തുടർന്ന് ആറാട്ട് തിരിച്ചുവരവും എതിരേൽപ്പും.