ഭരണങ്ങാനം: നാട്ടുവൈദ്യത്തെയും നാട്ടറിവുകളെയും സംരക്ഷിക്കുക, ആരോഗ്യരംഗത്ത് സമൂഹത്തിന് ഉതകുന്ന തരത്തിൽ അവയെ ഉപയോഗിക്കുക എന്നീ ലക്ഷ്യങ്ങളുമായി സംസ്ഥാനതലത്തിൽ നടത്തുന്ന യാത്രയ്ക്ക് ഭരണങ്ങാനം ജങ്ഷനിൽ വിസിബ് കൊടുമ്പിടി, ഇൻഫാം വിജ്ഞാനവ്യാപനകേന്ദ്രം, പൂഞ്ഞാർ ഭൂമിക എന്നിവയുടെ നേതൃത്വത്തിൽ ഞായറാഴ്ച 5.30-ന് സ്വീകരണം നല്കും. ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു എ.തോമസ് സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യും.

നബിദിന റാലി

ഈരാറ്റുപേട്ട: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ-മേഖലാ കമ്മിറ്റി നേതൃത്വത്തിൽ മദ്രസാ വിദ്യാർത്ഥികളുടെ നബിദിന റാലി ഞായറാഴ്ച 7.30-ന് പുത്തൻപള്ളി ജങ്ഷനിൽ നിന്നാരംഭിക്കും. വൈകീട്ട് ആറിന് നൈനാർ പള്ളി അങ്കണത്തിൽ നടക്കുന്ന പൊതുസമ്മേളനം നൈനാർ പള്ളി ഇമാം കെ.എച്ച്.ഇസ്മായിൽ മൗലവി ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡൻറ് ടി.എം.അബ്ദുൽ സലാം മൗലവി അധ്യക്ഷത വഹിക്കും.