ഭരണങ്ങാനം: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഞായറാഴ്ച ദീപാവലി ആഘോഷിക്കും. വൈകീട്ട് ആറരയ്ക്ക് ഭജന, ദീപക്കാഴ്ച, തുടർന്ന് മധുരപലഹാര വിതരണം.

പ്രത്യേക പൂജകൾ

പൂഞ്ഞാർ : പെരുനിലം ശ്രീപുരം ശ്രീഭദ്രാക്ഷേത്രത്തിൽ പ്രത്യേക പൂജകൾ ചൊവ്വാഴ്ച 9.30 മുതൽ മേൽശാന്തി രവിശർമ തമ്പലക്കാടിന്റെ കാർമികത്വത്തിൽ നടത്തും

കേരളോൽസവം

ഈരാറ്റുപേട്ട : നഗരസഭാ കേരളോത്സവം തിങ്കളാഴ്ച ആരംഭിക്കും. വിവിധയിനങ്ങളിലായി കലാ-കായിക മൽസരങ്ങളിൽ പങ്കെടുക്കാനുള്ളവർ നഗരസഭാ ഓഫീസുമായി ബന്ധപ്പെടണം.

ഇടമറ്റം: മീനച്ചിൽ പഞ്ചായത്തിലെ കേരളോത്സവം കലാ കായിക മത്സരങ്ങൾ നവംബർ മൂന്നിന് നടക്കും. 31-നകം അപേക്ഷകൾ സമർപ്പിക്കണം. ഫോൺ. 9961699812.

മുത്തോലി: ഗ്രാമപ്പഞ്ചായത്ത് കേരളോത്സവം നവംബർ രണ്ട്, മൂന്ന് തീയതികളിൽ നടക്കും. അപേക്ഷകൾ 29-നകം നൽകണം.

ശുചിത്വ ഗ്രാമസഭ

പൂഞ്ഞാർ : ദേശീയ ഹരിത ട്രിബ്യൂണലിന്റെ പരിസ്ഥിതി സൗഹൃദ തദ്ദേശ സ്ഥാപനങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള ശുചിത്വ ഗ്രാമസഭ ഞായറാഴ്ച മുതൽ വിവിധ വാർഡുകളിൽ ചേരും.

നേതൃസമ്മേളനം

കിടങ്ങൂർ : റബ്ബർ കർഷകർ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനും റബ്ബർകൃഷി സംരക്ഷിക്കുന്നതിനും റബ്ബർ വില സ്ഥിരതാ ഫണ്ട് 200 രൂപയായി വർദ്ധിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് മോൻസ് ജോസഫ് എം.എൽ.എ. ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് (എം) കിടങ്ങൂർ മണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുുകയായിരുന്നു അദ്ദേഹം. ആന്റണി വളർകോട് അധ്യക്ഷത വഹിച്ചു ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, പ്രൊഫ. മേഴ്സി ജോൺ, തോമസ് കണ്ണന്തറ, സാബു ഒഴുങ്ങാലിൽ, തോമസ് മാളിയേക്കൽ, ജോയ് സി.കാപ്പൻ, പ്രസാദ് ഉരുളിക്കുന്നം, ഷോണി പുത്തൂർ, സണ്ണി മ്ലാവിൽ തുടങ്ങിയവർ പ്രസംഗിച്ചു.

തിരുനാൾ

അമനകര : താമരക്കാട് പള്ളിയിൽ യൂദാശ്ലീഹായുടെ തിരുനാൾ ആരംഭിച്ചു. ഞായറാഴ്ച രാവിലെ ഒൻപതരയ്ക്ക് തിരുനാൾ റാസ.

യോഗം

പാലാ : ജില്ലാ ഗൺ ഓണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ തോക്കുടമകളുടെ യോഗം ഞായറാഴ്ച രണ്ടിന് ഭരണങ്ങാനം വെട്ടുകല്ലേൽ ആർക്കേഡിൽ നടക്കും.

ഭരണങ്ങാനം: ക്ഷീരസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാൽക്കാലികളുടെ ലേലം ഞായറാഴ്ച 10-ന് വെട്ടുകല്ലേൽ ജങ്ഷനിൽ നടക്കും. നാൽക്കാലികളെ വാങ്ങുന്നതിനും വിൽക്കുന്നതിനും സൗകര്യമുണ്ട്.