ഭരണങ്ങാനം: തീർഥാടനകേന്ദ്രത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് വെള്ളിയാഴ്ച കൊടിയേറും. 28-നാണ് പ്രധാന തിരുനാൾ. വെള്ളിയാഴ്ച രാവിലെ 10.45-ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റും. തുടർന്ന് 11-ന് മാർ ജേക്കബ് മുരിക്കൻ കുർബാനയർപ്പിച്ച് സന്ദേശം നൽകും.

എല്ലാ ദിവസവും രാവിലെ 11-ന് നടക്കുന്ന കുർബ്ബാനയ്ക്ക് ബിഷപ്പുമാർ മുഖ്യകാർമികത്വം വഹിക്കും. പ്രധാന തിരുനാൾദിനമായ 28-ന് രാവിലെ ഏഴേകാലിന് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ നേർച്ചയപ്പം ആശീർവദിക്കും. തുടർന്ന് ഇടവക ദൈവാലയത്തിൽ മാർ ജേക്കബ് മുരിക്കൻ കുർബാനയർപ്പിക്കും. 10-ന് ഇടവക ദൈവാലയത്തിൽ മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനാൾ റാസയർപ്പിച്ച് സന്ദേശം നൽകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം. 27-ന് ഉച്ച രണ്ടരയ്ക്ക് ബധിരർക്കായുള്ള പ്രത്യേക കുർബാന നടക്കും. മലയാളം, ഇംഗീഷ്, ഹിന്ദി, തമിഴ്, സുറിയാനി ഭാഷകളിലും ലത്തീൻ, മലങ്കര റീത്തിലും കുർബാനകൾ ഉണ്ടായിരിക്കും.