ഭരണങ്ങാനം: സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ പി.ടി.എ. പൊതുയോഗം ചൊവ്വാഴ്ച രണ്ടിന് പാരിഷ് ഹാളിൽ ചേരും. മാനേജർ ഫാ. അഗസ്റ്റിൻ കൊഴുപ്പൻകുറ്റി ഉദ്ഘാടനം ചെയ്യും. പി.ടി.എ. പ്രസിഡന്റ് ജോഷി ജോസഫ് നെല്ലിക്കുന്നേൽ അധ്യക്ഷത വഹിക്കും.

തിരഞ്ഞെടുത്തു

ഈരാറ്റുപേട്ട: വാക്കേഴ്‌സ് ക്ലബ്ബ് ഭാരവാഹികളായി വി.എം.അബ്ദുല്ലാഖാൻ(രക്ഷാ.), നൈസൽ കൊല്ലംപറമ്പിൽ(പ്രസി.), ദിലീപ് തുണ്ടിയിൽ, ഷറഫുദീൻ കുളത്തി(വൈസ് പ്രസി.), അനസ് കൊച്ചേപ്പറമ്പിൽ(സെക്ര.), അജീബ് തൂങ്ങംപറമ്പിൽ, ഫൈസി തൂങ്ങംപറമ്പിൽ(ജോ. സെക്ര.), അഷറഫ് തൈത്തോട്ടം(ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.

ധർണ നടത്തും

പൂഞ്ഞാർ: വൈദ്യുതിനിരക്ക് വർദ്ധിപ്പിച്ച എൽ.ഡി.എഫ്. സർക്കാരിന്റെ ജനവിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ചും വർദ്ധിപ്പിച്ച ചാർജ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും യു.ഡി.എഫ്. പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മിറ്റികൾ തിങ്കളാഴ്ച 10.30-ന് കെ.എസ്.ഇ.ബി. ഓഫീസിനു മുൻപിൽ ധർണ നടത്തും.

കൺവെൻഷൻ

മൂന്നിലവ്: കേരള കോൺഗ്രസ് എം മണ്ഡലം കൺവെൻഷൻ ഞായറാഴ്ച മൂന്നിന് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സിൽ ചേരും. ജോസ് കെ.മാണി എം.പി. ഉദ്ഘാടനം ചെയ്യും. ജോയി അമ്മിയാനിക്കൽ അധ്യക്ഷത വഹിക്കും.

അഭിമുഖം

പൂഞ്ഞാർ: ഐ.എച്ച്.ആർ.ഡി. എൻജിനീയറിങ് കോളേജിൽ ഇലക്ടോണിക്‌സ് വിഭാഗത്തിൽ ഡെമോൺസ്ട്രേറ്റർ, ഇൻസ്ട്രക്ടർ ഒഴിവിലേക്ക്‌ ചൊവ്വാഴ്ച പത്തിനും കംപ്യൂട്ടർ വിഭാഗത്തിൽ പ്രോഗ്രാമർ, ഡെമോൺസ്ട്രേറ്റർ, ഇൻസ്ട്രക്ടർ ഡെമോൺസ്ട്രേറ്റർ, ഇൻസ്ട്രക്ടർ ഒഴിവിലേക്ക്‌ ബുധനാഴ്ച പത്തിനും ഇലക്ട്രിക്കൽ വിഭാഗത്തിൽ ഡെമോൺസ്ട്രേറ്റർ, ഇൻസ്ട്രക്ടർ, ട്രേഡ്‌സ്മാൻ ഒഴിവിലേക്കും മെക്കാനിക്കൽ വിഭാഗത്തിൽ ഡെമോൺസ്ട്രേറ്റർ, ഇൻസ്ട്രക്ടർ ഒഴിവിലേക്ക്‌ വ്യാഴാഴ്ച പത്തിനും അഭിമുഖം നടത്തും. ഫോൺ: 8547005035.