ഭരണങ്ങാനം: വലിയകാവുംപുറം, ചാച്ചിക്കവല, അഞ്ഞൂറ്റിമംഗലം, കയ്യൂർ, വേഴങ്ങാനം സ്കൂൾ, മാതാ ഗ്രാനൈറ്റ്, അരീക്കക്കുന്ന്, ചൂണ്ടച്ചേരി ഭാഗങ്ങളിൽ ശനിയാഴ്‌ച എട്ടുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

പാലാ: പാലാ -പൊൻകുന്നം റോഡിൽ പൂവരണി ഫീഡറിൽ മീനച്ചിൽ വായനശാല ജങ്ഷൻ വരെയും ആശാനിലയം പുത്തൻ പള്ളികുന്നു ഭാഗത്തും ശനിയാഴ്ച രാവിലെ ഒൻപതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും

ക്ലാസ് തുടങ്ങും

പുതുവേലി: മാർ കുര്യാക്കോസ് കോളേജിൽ ഒന്നാം വർഷ ബിരുദ ക്ലാസ് 24-ന് ആരംഭിക്കും. മാനേജ്‌മെന്റ് ക്വാട്ടയിലേക്ക് അപേക്ഷിക്കാം.

വളർത്തുമൃഗങ്ങളുടെ ലേലം

പാലാ: ഭരണങ്ങാനം ക്ഷീരസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ വളർത്തുമൃഗങ്ങളുടെ ലേലം 30-ന് വെട്ടുകല്ലേൽ ജങ്ഷനിൽ നടക്കും. ഫോൺ: 8921852932.

വായ്പാ അദാലത്ത്

പാലാ: കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി നീലൂർ സഹകരണബാങ്കിൽ ചൊവ്വാഴ്ച രാവിലെ 11-ന് വായ്പാ അദാലത്ത് നടത്തുന്നു.

പ്രതിഷ്ഠാദിന കലശം

മരങ്ങാട്ടുപിള്ളി: ആണ്ടൂർ അഞ്ചക്കുളം കളരിക്കൽ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ജൂലായ് നാലിന് ആഘോഷിക്കും. രാവിലെ ഒൻപതിന് കലശപൂജ. 10-ന് കലശാഭിഷേകം.

സൗജന്യ നിയമസഹായവേദി

പാലാ: മീനച്ചിൽ ലീഗൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ നിയമസഹായവേദി ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് പാലാ പോലീസ് സ്‌റ്റേഷനിൽ നടക്കും.

വാർഷിക പൊതുയോഗം

ചിറക്കടവ്: ഗ്രാമദീപം റസിഡന്റ്‌സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം ഞായറാഴ്ച മൂന്നിന് ഗ്രാമദീപം വായനശാലാഹാളിൽ നടത്തും.

ചിറക്കടവ്: ഗ്രാമദീപം വായനശാലയുടെ വാർഷിക പൊതുയോഗം ഞായറാഴ്ച 4.30-ന് വായനശാലാഹാളിൽ നടത്തും.

ബി.ജെ.പി. പ്രതിഷേധ സായാഹ്നം ഇന്ന്

പൊൻകുന്നം: ഭരണസമിതിയുടെ വിശ്വാസം നഷ്ടപ്പെട്ട ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ശനിയാഴ്ച അഞ്ചിന് പൊൻകുന്നത്ത് പ്രതിഷേധ സായാഹ്നം നടത്തും.

സി.ജെ.ജോസഫ് അനുസ്മരണം

ഉഴവൂർ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി 22-ന് ഡോ.സി.ജെ. ജോസഫ് അനുസ്മരണം സംഘടിപ്പിക്കും. ശനിയാഴ്ച 2.30-ന് പുതുപ്പറമ്പിൽ ഹാളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റായിരുന്ന സി.ജെ. ജോസഫ് ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

യുവതീസംഗമവും അവാർഡ്ദാനവും

പൊൻകുന്നം: മഹിളാ ഐക്യവേദിയുടെ കാഞ്ഞിരപ്പള്ളി താലൂക്ക് യുവതീസംഗമവും പരീക്ഷാവിജയികൾക്ക് അവാർഡ്ദാനവും ഞായറാഴ്ച മൂന്നിന് കൊടുങ്ങൂർ കമ്യൂണിറ്റിഹാളിൽ നടത്തും. ജില്ലാപ്രസിഡന്റ് ജയന്തി ജയൻ അധ്യക്ഷത വഹിക്കും.