ഭരണങ്ങാനം: കായികരംഗത്തെ മികവിനു പിന്നാലെ പഠനത്തിലും മികവു തെളിയിച്ച് ദേശീയ കായിക താരം അനന്യ ജെറ്റോ. പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയാണ് പഠനത്തിലെ മികവ് അനന്യ തെളിയിച്ചത്. സംസ്ഥാന സ്‌പോർട്‌സ് കൗൺസിന്റെ കീഴിൽ ഭരണങ്ങാനം എസ്.എച്ച്. ജി.എച്ച്.എസിൽ പ്രവർത്തിക്കുന്ന സ്‌പോർട്‌സ് ഹോസ്റ്റൽ അംഗമായ അനന്യ സെന്റ് മേരിസ് എച്ച്.എസ്.എസിൽ കോമേഴ്‌സിനാണ് പഠിച്ചിരുന്നത്.

ദേശീയ ജൂനിയർ മീറ്റിൽ ഉൾപ്പെടെ മെഡലുകൾ കരസ്ഥമാക്കിയ അനന്യ 2018 യൂത്ത് സ്റ്റേറ്റ് മീറ്റിലും സംസ്ഥാന, സ്‌കൂൾ കായിക മേളയിലും സ്വർണം നേടിയിരുന്നു. മേലുകാവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇടമറുക് പടിഞ്ഞാറെപീടികയിൽ ജെറ്റോ ജോസിന്റെയും ജിനിയുടെയും മുത്തമകളാണ്. അമൻറ്റാ ഏക സഹോദരിയാണ്.