ഭരണങ്ങാനം: ഈ വർഷം നടന്ന ദേശീയ മീറ്റുകളിൽ മികച്ച നേട്ടവുമായി കായികതാരം ആൻ റോസ് ടോമി. ഛത്തീസ്ഗഡിൽ നടക്കുന്ന ദേശീയ യൂത്ത് അത് ലറ്റിക് മീറ്റിൽ മിഡ്‌ലെ റിലേയിൽ സ്വർണവും നൂറ് മീറ്റർ ഹർഡിൽസിൽ വെള്ളിയും നേടിയതാണ് നേട്ടങ്ങളിൽ പുതിയവ. ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റിൽ നൂറ് മീറ്റർ ഹർഡിൽസിൽ വെങ്കലം, ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ റിലേയിൽ സ്വർണം, ദേശീയ ജൂനിയർ സ്‌കൂൾ അത്‌ലറ്റിക് മീറ്റിൽ നൂറ് മീറ്റർ ഹർഡിൽസിൽ വെങ്കലം, ഖേലോ ഇന്ത്യ നാഷണൽ അത്‌ലറ്റിക് മീറ്റിൽ നൂറ് മീറ്റർ, നൂറ് മീറ്റർ ഷർഡിൽ എന്നിവയിൽ വെങ്കലം, 4*100 മീറ്റർ റിലേയിൽ വെള്ളി എന്നിവയാണ് ആൻ റോസ് ടോമിയുടെ ഈ വർഷത്തെ ദേശീയ നേട്ടങ്ങൾ. 2018-ലും നിരവധി മത്സരങ്ങളിൽ മെഡലുകൾ നേടിയിരുന്നു. എട്ടാം ക്ലാസുമുതൽ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ കീഴിൽ ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച്.എസിൽ പ്രവർത്തിക്കുന്ന സ്‌കൂൾ അക്കാദമിയിൽ അംഗമാണ് ആൻ റോസ്. ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ്. ഇടുക്കി ഇരട്ടയാർ കുമ്പുളുവേലിൽ ടോമിയുടെയും ബിന്ദുവിന്റെയും മൂന്നാമത്തെ മകളാണ്. ജൂലിയസ് ജെ.മനയാനിയാണ് പരിശീലകൻ.